കോലഞ്ചേരി: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി പെരൂമ്പാവൂർ ഡിവിഷൻ കൺവെൻഷൻ നടത്തി. ഏൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.കെ.അനിമോൻ അദ്ധ്യക്ഷനായി. സംസ്ഥാന കോ ഓർഡിനേറ്റർ സിബിക്കുട്ടി ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി.വി.പി നൗഷാദ് ,എം.കെ സുരേഷ്, പി.ജി സെബാസ്റ്യൻ,കെ.സി പത്മകുമാർ,സി.എം.സഞ്ജയ് തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രപതിയുടെ ജീവൻ രക്ഷപുരസ്‌കാരം നേടിയ ഷിജു ഗോപി പെരുമ്പാവുർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ,ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവാറച്ചൻ തുടങ്ങിയവരെ സമ്മേളനം ആദരിച്ചു.