പെരുമ്പാവൂർ: അശമന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതനത്തിന് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ചൊവ്വാഴ്ച രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സർക്കാർ മെഡിക്കൽ കോളേജുകൾ-കേരളത്തിലെ അംഗീകൃത സർവകലാശാലകൾ- തിരുവനന്തപുരം പബ്ലിക്ക് ഹെൽത്ത് ലാബ് ഇവയിൽ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള ബി.എ.സി എം.എൽ.ടി - ഡി.എം.എൽ.ടി ബിരുദം. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പും, അപേക്ഷാ ഫോറവും സഹിതം അശമന്നൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് അശമന്നൂർ മെഡിക്കൽ ഓഫീസർ അറിയിച്ചു.വിവരങ്ങൾക്ക്: 9447111537