vpsajeendran
വാഴക്കുളം പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൾ അസീസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹിം, വാഴക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ്, ബ്ലോക്ക് അംഗങ്ങളായ ഷാജിത നൗഷാദ്, കെ.എം. സിറാജ്, ആരോഗ്യ വിദ്യാഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര, വിനിത ഷിജു, അൻസാർ അലി, കെ.എസ്. അബ്ദുൾ ഹമീദ്, ദിവ്യ മണി തുടങ്ങിയവർ പ്രസംഗിച്ചു.