telk

പെരുമ്പാവൂർ: നഷ്ടത്തിലായിരുന്ന അങ്കമാലി ടെൽക്ക് കഴിഞ്ഞ നാലുവർഷമായി വികസനത്തിന്റെ പാതയിലാണെന്ന് ചെയർമാൻ എൻ.സി. മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 2016ൽ 14.75 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന കമ്പനി 2019-20ൽ എട്ടുകോടി രൂപ ലാഭത്തിലാണ്.

2011-16ൽ 51 കോടി രൂപയുടെ ഓർഡറുകളുണ്ടായിരുന്ന ടെൽക്കിന് ഇപ്പോഴുള്ളത് 361 കോടി രൂപയുടെ ഓർഡറുകൾ. 2016 മേയിൽ 32 കോടി രൂപയായിരുന്നു ഓർഡർ. 2021ൽ അത് 200 കോടി രൂപയാണ്.

രണ്ടുവർഷത്തിനകം 200 കോടി രൂപയുടെ വികസന പദ്ധതികൾ ടെൽക്കിൽ നടപ്പാക്കും. ഇതിൽ 137 കോടി രൂപ നവീകരണ പ്രവർത്തനങ്ങൾക്കായി രണ്ടുഘട്ടങ്ങളിലായി ചെലവഴിക്കും. മാനേജിംഗ് ഡയറക്‌ടർ ബി. പ്രസാദ്, ജോയിന്റ് ജനറൽ മാനേജർ ജോഫി ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.