പെരുമ്പാവൂർ: ദീർഘവീക്ഷണത്തിന്റേയും ജനപങ്കാളിത്തത്തിന്റേയും അടിസ്ഥാനത്തിൽ സർവ മേഖലകളേയും കൂട്ടിയിണക്കിക്കൊണ്ടുള്ള ബഡ്ജറ്റ് ഒക്കൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സിന്ധു ശശി അവതരിപ്പിച്ചു.ലൈഫ് പദ്ധതി പ്രകാരമുള്ള ഭവന പദ്ധതിക്ക് 3,24,81,400 രൂപയും പശ്ചാത്തല മേഖലയുടെ വികസനത്തിന് 69481000 രൂപയും പട്ടികജാതി പട്ടിക വർഗക്ഷേമത്തിന് 25 ലക്ഷം, പൊത ജനാരോഗ്യ മേഖല- പകർച്ച വ്യാധി നിയന്ത്രണം എന്നിവക്കു 25 ലക്ഷവും കൊടു വേലി തുറ സംരക്ഷണത്തിനായി 13 ലക്ഷം രൂപയും ബഡ്ജറ്റിൽ നീക്കിവച്ചിട്ടുണ്ട്. പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.