പെരുമ്പാവൂർ: വാഴക്കുളംബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ വൈസ് പ്രസിഡന്റ് അജിഹക്കീമിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. കരട്പദ്ധതിരേഖ, ബ്ലോക്ക് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ. എസ് രവി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, അസീസ് മൂലയിന് നൽകി പ്രകാശനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതീലാലൂ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ റൈജ അമീർ, പി എം, നാസർ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ ആബിദ ഷെരീഫ്, ആരോഗ്യം വിദ്യാഭ്യാസം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ഷമീർതുകലിൽ, സെക്രട്ടറി ജയസുരേന്ദ്രൻ എന്നിവർ സംസാരിച്ചു.