തൃപ്പൂണിത്തുറ: തൊഴിൽരഹിതർക്ക് പ്രതീക്ഷയേകി നഗരസഭ ബഡ്ജറ്റ്. ഉപാദ്ധ്യക്ഷൻ കെ.കെ. പ്രദീപ് കുമാറാണ്
തൊഴിലായ്മക്കാരെ ആശ്വസിപ്പിക്കുന്ന 2021-22 ലെ ബഡ്ജറ്റ് അവതരിപ്പി്ച്ചത്. 25 വാർഡുകളിലെ 2550 പേർക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്തും. താലൂക്ക് ആശുപത്രി, ആയുവർവേദ മെഡിക്കൽ കോളേജ് എന്നിവ റഫറൽ യൂണിറ്റാാക്കുന്നതിന് സർക്കാരിൽ പദ്ധതികൾ സമർപ്പിക്കും. കലാകാരന്മാർക്കും ആസ്വാദകർക്കുമായി ഫൈനാർട്സ് സൊസൈറ്റി ഒഫ് തൃപ്പൂണിത്തുറ എന്ന പേരിൽ സൊസൈറ്റി സ്ഥാാപിക്കും.നഗരവാസികൾക്ക് മാനസിക ശാരീരിക ആരോഗ്യത്തിനായി ചിയർ അപ്പ് പദ്ധതി ,സഞ്ചരിക്കുന്ന ഫിസിയോ തെറാപ്പി സെന്റർ, നഗരസൗന്ദര്യവത്ക്കരണത്തിനായി നിലാവ് പദ്ധതി, ശാസ്ത്രീയമായുള്ള കുടിവെള്ള പദ്ധതി, റോഡുകൾക്കായി 20 കോടിയും പട്ടികജാതി വികസനത്തിന് 6 കോടി, പത്ത് ഇടങ്ങളിലായി അര ഏക്കറിൽ മുല്ലപ്പൂ കൃഷി, ജമന്തി, വിവിധ വാർഡുകളിലായി 54 ഏക്കർ നെൽക്കൃഷി, മത്സ്യം, കൂൺ, അഗ്രോ നഴ്സറി ,കോഴിഫാമുകൾ, പശു,പോത്ത് ഫാമുകൾ മുതലായവ നടപ്പാക്കും. യുവ സംരംഭകർക്കായി വ്യവസായ എസ്റ്റേറ്റ്, ടൗൺ ഹാൾ നിർമ്മാമാണം, മാർക്കറ്റ് വികസനം, തിരുവാങ്കുളം കവല വികസനം, ഇ-ടോയ്ലറ്റുകൾ,, ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പരുകൾ, ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് നിർമ്മാണത്തിനായി സ്ഥലം വാങ്ങൽ, മാലിന്യ കിയോസ്ക്കുകൾ, ഡിജിറ്റൽ വിവരശേഖരണം, നിവേദനപ്പെട്ടികൾ, കലകളെ പ്രോത്സാഹിപ്പിക്കാൻ വെബ്സൈറ്റ് ,കലാമേള, ജനപ്രതിനിധികൾക്കായി ഹിന്ദി ,ആംഗലേയ ഭാഷാപരിശീലനം എന്നിവ ബഡ്ജറ് വിഭാവനം ചെയ്യുന്നു. ചെയർപേഴസൺ രമാ സന്തോഷ് അധ്യക്ഷത വഹിച്ചു
ഫോട്ടോ മെയിലിൽ