ആലുവ: കെ.എസ്.ആർ.ടിസി ബസ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനി ലോറിയിടിച്ച് കട തകർന്നു. ആലുവ - പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ ചാലക്കൽ പെരിയാർ പോട്ടറീസിസിന് സമീപം ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ആലുവ ഭാഗത്ത് നിന്നും വരികയായിരുന്ന തടി കയറ്റിയ മിനിലോറിക്ക് പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇതോടെ മിനി ലോറി ചാലക്കൽ ഞാറ്റുവീട്ടിൽ ഇബ്രാഹിമിന്റെ കടയിലേക്കാണ് പാഞ്ഞ് കയറിയത്. കടയുടെ മുൻവശം തകർന്നു. കടയുടെ അകത്ത് ഇരുന്ന ഇബ്രാഹിം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.