വൈപ്പിൻ: പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലത്തിന്റെ അപ്പ്രോച്ചിനായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ 3.29 കോടി രൂപ

അനുവദിച്ചു. 69 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. നബാർഡ് ധനസഹായവും സംസ്ഥാന ബജറ്റ് വിഹിതവും ഉപയോഗപ്പെടുത്തി കൊണ്ടാണ് പാലം നിർമ്മാണം. പാലത്തിന്റെ ബേസ്‌മെന്റ് നിർമ്മാണ പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് പണം അനുവദിച്ചതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് എസ് ശർമ്മ എം.എൽ.എ നിർദേശം നൽകി.