congres
ഇന്ധന വിലവർദ്ധനവിനെതിരെ കളമശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ചക്ര സ്തംഭന സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വി.കെ.ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: ഇന്ധനവില വർദ്ധനവിനെതിരെ കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി . ഇരു ചക്ര വാഹനങ്ങളുമായി ടി.വി.എസ്സ് സിഗ്നലിൽ ഹൈവേയ്ക്ക് കുറുകെ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. പത്ത് മിനിറ്റോളം നാഷണൽ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ ഷാനവാസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ മധുപുറക്കാട്, റഷീദ് താനത്ത്, എ.കെ ബഷീർ, അഷ്ക്കർ പനയപ്പിള്ളി, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, നാസർ എടയാർ, ടി.എ അബ്ദുൽ സലാം, ബിന്ദു രാജീവ്, നിഷ ബിജു എന്നിവർ നേതൃത്വം കൊടുത്തു.