ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ജനകീയ വികസന വിജ്ഞാന സദസ് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് വി. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ശിവകുമാർ, ഗ്രാമപഞ്ചായത്തംഗം സി.കെ. ലിജി, കെ.എ. രാജേഷ്, ബി. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
ആദ്യകാല ഗ്രാമപഞ്ചായത്തംഗമായിരുന്ന പാറയിന്മേൽ പി.എൻ. രാജന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. വിജ്ഞാന സദസ്സിനോടനുബന്ധിച്ച് നടത്തിയ പ്രശ്‌നോത്തരിയിൽ നിരവധി പേർ പങ്കെടുത്തു. ശ്രീജമോൾ, വി.കെ. ഹരിദാസ്, കെ.എസ്. ശിവരാജകുമാർ എന്നിവർ വിജയികളായി.