ആലുവ: എടയപ്പുറം എസ്.എൻ ഡി പി. ഗ്രന്ഥശാലയിൽ ഇന്നും നാളെയും ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് മൂന്നിന് ചരിത്ര ക്വിസ്, മോണോ ആക്ട്, സ്‌കിറ്റ് എന്നീ മത്സരങ്ങൾ നടക്കും. 17 വയസ്സിനു താഴെയും 18 വയസ്സിനു മുകളിലുമായി രണ്ടു വിഭാഗങ്ങളിലായിരിക്കും മത്സരം. വിജയികളായവർക്ക് പഞ്ചായത്ത് തലത്തിൽ മൽസരിക്കാം. നാളെ ഉച്ചയ്ക്ക് 2.30ന് 'കേരളം പിന്നിട്ട വഴികൾ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. കീഴ്മാട് പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഷാജിമോൻ മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.കെ. ശാന്തകുമാർ, പി.എം. അയൂബ്
എന്നിവർ സംസാരിക്കും.