കൊച്ചി: കുഫോസ് എംപ്‌ളോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 30 പുതിയ അനദ്ധ്യാപക തസ്തികകൾ അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജീനവക്കാർ പ്രകടനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ദിലീപ് ടി.കെ, ജനറൽ സെക്രട്ടറി രഘുരാജ് കെ.കെ, ഭാരവാഹികളായ സുധീർ എൻ.ബി, ദീപ്തി വി, രാജു കുര്യൻ എന്നിവർ പ്രസംഗിച്ചു.