കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിന്റെ ആദ്യ ബജറ്റിൽ കൃഷിക്കും കുടിവെള്ളത്തിനും പ്രാധാന്യം നല്കി. കൃഷിക്ക് 37 ലക്ഷം രൂപയും, കുടിവെള്ള പദ്ധതികൾക്കായി 50 ലക്ഷം രൂപയും വകയിരുത്തി. പ്രസിഡന്റ് സി.ആർ.പ്രകാശിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ ബജറ്റ് അവതരിപ്പിച്ചു.
ശാസ്താംമുകൾ, തിരുവാണിയൂർ, അത്താണി എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾക്ക് രൂപം നൽകും. പുരപ്പുറ സൗരോർജ്ജ പദ്ധതിയ്ക്കായി 10 ലക്ഷം മുടക്കും. 21.85 കോടി രൂപയുടേതാണ് ബഡ്ജറ്റ് . ലൈഫ് ഭവന പദ്ധതി പ്രകാരം ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുവാനും തുക വകയിരുത്തിയിട്ടുണ്ട്.