paravur-nagarasabha
പറവൂർ നഗരസഭ വികസന സെമിനാർ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ നഗരസഭാ വികസന സെമിനാർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു.ഉത്പാദന മേഖലക്കായി 38 ലക്ഷം രൂപയും പാർപ്പിടത്തിനായി 84 ലക്ഷം രൂപയും വനിതകൾക്കായി 27ലക്ഷം രൂപയും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കായി 13.50 ലക്ഷവും വയോജനങ്ങൾക്കായി 23ലക്ഷം രൂപയും ഉൾപ്പെടുത്തി 6.65 കോടി രൂപയുടെ പറവൂർ നഗരസഭ വാർഷിക പദ്ധതി ഉൾപ്പെടുത്തി അവതരിപ്പിച്ചു. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സൗകര്യമൊരുക്കും. അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിനായി നഗരസഭതല എമർജെൻസി റെസ്ക്യൂക്യൂ ടീമിന് പരിശീലനവും മറ്റ് അത്യാവശ്യ ഉപകരണങ്ങൾ വാങ്ങുന്നുമുള്ള പദ്ധതികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. ബീന ശശിധരൻ, അ നു വട്ടത്തറ, സജി നമ്പിയത്ത്, ഷൈൻ ടീച്ചർ, ഡി. രാജ്കുമാർ, ടി.വി. നിഥിൻ, കെ.എൽ.സ്വപ്ന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. രമേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.