ചോറ്റാനിക്കര: ഗ്രാമപഞ്ചായത്തിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് ഇന്നലെ നടന്ന കമ്മറ്റിയിൽ അവതരിപ്പിച്ചു. ചോറ്റാനിക്കരയെ ക്ഷേത്രനഗരിയാക്കി മാറ്റും. ഗ്രാമകവാടത്തിൽ കമാനങ്ങൾ നിർമ്മിച്ച് റോഡിനിരുവശവും നടപ്പാത നിർമ്മിക്കുന്നതിനും നിർദ്ദേശമുണ്ട്.കൂടാതെ മിനി ഐ.ടി പാർക്ക്, നിത്യോപയോഗ സാധനങ്ങളും ജീവൻ രക്ഷാമരുന്നുകൾക്കുമായി ന്യായവില ഷോപ്പ്, കലാ-കായികപരിശീലന കേന്ദ്രം, മാലിന്യ സംസ്കരണ പദ്ധതി, മയക്കുമരുന്നിനെതിരായ പ്രവർത്തനം, മത്സരപരീക്ഷാ പരിശീലന കേന്ദ്രം, എല്ലാ വാർഡിലും വായനശാലകൾ എന്നിവയ്ക്കും പദ്ധതി നിർദ്ദേശങ്ങളുണ്ട്. യോഗത്തിൽ പ്രസിഡന്റ് എം.ആർ രാജേഷ് അദ്ധ്യക്ഷനായിരുന്നു.