ldf
മൂവാറ്റുപുഴയിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തുന്നു

മൂവാറ്റുപുഴ: സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിന്റെ പേരിൽ യു.ഡി.എഫ് നടത്തുന്ന കലാപശ്രമങ്ങളിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയിൽ എൽ.ഡി.എഫ് പ്രകടനം നടത്തി. എസ്‌തോസ് ഭവന് മുന്നിൽ നിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു.യോഗത്തിൽ സി.പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. ടി.എം.ഹാരിസ്, യു ആർ ബാബു, കെ പി രാമചന്ദ്രൻ, ഷൈൻ ജേക്കബ്, എബ്രാഹാം പൊന്നും പുരയിടം, ജോളി പൊട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.