cpm-north-paravur-
നവമാധ്യമ സ്റ്റുഡിയോ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ നവമാധ്യമ സ്റ്റുഡിയോ പ്രവർത്തനം തുടങ്ങി. കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം സി.കെ. മണിശങ്കർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ജി. അശോകൻ, ടി.വി. നിഥിൻ, കെ.എ. വിദ്യാനന്ദൻ, കെ.ഡി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.