media-acadamy

കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ 2019ലെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപി​ച്ചു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബുവാണ് പ്രഖ്യാപനം നടത്തി​യത്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരൻ നമ്പ്യാർ അവാർഡിന് മലയാള മനോരമയിലെ കെ.ഹരികൃഷ്ണൻ അർഹനായി. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡിന് ദീപികയിലെ റിച്ചാർഡ് ജോസഫ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡിന് മാതൃഭൂമിയി​ലെ നിലീന അത്തോളി, മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മാതൃഭൂമി നേമം ബ്യൂറോയിലെ ആർ.അനൂപ്, മികച്ച ന്യൂസ് ഫോട്ടോയ്ക്കുള്ള മീഡിയ അക്കാഡമി അവാർഡിന് മെട്രോവാർത്തയിലെ മനുഷെല്ലി എന്നിവർ അർഹരായി. ടൈംസ് ഒഫ് ഇന്ത്യയിലെ ദീപപ്രസാദിന് പ്രോത്‌സാഹനസമ്മാനം ലഭിച്ചു.
മികച്ച ദൃശ്യ മാദ്ധ്യമ പ്രവർത്തനത്തിനുള്ള കേരള മീഡിയ അക്കാഡമി അവാർഡ് മീഡിയവണ്ണിലെ സുനിൽ ബേബിക്കാണ്.
ന്യൂസ് 18ലെ ശരത്ചന്ദ്രൻ, ഏഷ്യാനെറ്റിലെ സാനിയോ എന്നിവർക്ക് ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരം ലഭിച്ചു.