 
മൂവാറ്റുപുഴ: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നഗരസഭ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുകയും സർക്കാർ നേരിട്ട് ശമ്പളം നൽകുകയും ചെയ്യുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കേരള മുൻസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ഇടുക്കി, എറണാകുളം സംയുക്ത ജില്ലാ സമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി.എൽദോസ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.വസന്തൻ അദ്ധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. ഒ.വി.ജയരാജ്, കെ.വി.വിൻസെന്റ്, കെ.എ. സുനിൽകുമാർ, മൂവാറ്റുപുഴ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൾഖാദർ, അജിമോൻ , ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ജിനുആന്റണി, അമൽ ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സലിംഹാജി, ബ്ലോക്ക് സെക്രട്ടറി കെ.എസ്. ജയകൃഷ്ണൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിൻസെന്റ് ( പ്രസിഡന്റ്), കെ.എ.സുനിൽകുമാർ ( സെക്രട്ടറി), ആസിഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.