കളമശേരി: സെക്രട്ടറിയേറ്റിനു മുന്നിൽ കെ.എസ്.യുക്കാരെ പൊലീസ് മർദ്ധിച്ചതിൽ പ്രതിഷേധിച്ച് കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി . കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡൻ്റ് അസ്ലം മജീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രധിഷേധ സദസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ.ഷാനവാസ് ഉദ്ഘാടനം നിർവഹിക്കുകയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.എ.സലാം, മധു പുറക്കാട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പിള്ളി യൂത്ത് കോൺഗ്രസ് ഭാരവാഹികളായ റസീഫ് അടമ്പയിൽ, അൻസാർ തോരേത്ത് കെ.എസ്.യു ഭാരവാഹികളായ മുഹമ്മദ് ഫായിസ്, ഗോകുൽ കൃഷ്ണൻ, അൻസീറ്റ തോമസ്, മുഹമ്മദ് റിസ്വാൻ ,ജിഷ്ണു നൂറുദ്ദീൻ ,അതുൽ ഷാജി തുടങ്ങിയവർ സംസാരിച്ചു.