മുവാറ്റുപുഴ: കായനാട് കോടിക്കുളത്തുകാവ് മഹിഷാസുരമർദ്ദിനി ക്ഷേത്രത്തിൽ മകയിര മഹോത്സവം ശനിയാഴ്ച്ച തുടങ്ങും.രാവിലെ 6.30 ന് ഗണപതി ഹോമം; 8.30 ന്നയ്ക്കൽ പറവയ്പ് വൈകിട്ട് 6.30ന് ദീപക്കാഴ്ച,ദീപാരാധന. ഞായറാഴ്ച്ച രാവിലെ 6.30 ന് ഗണപതി 8ന് കലശപൂജ, 9.30 ന് നവകലശാഭിഷേകം, 10.30 ന് പൊങ്കാല, വൈകിട്ട് അഞ്ചിന് പഞ്ചവാദ്യം, ആറിന് താലപ്പൊലി, രാത്രി 8 ന് കുങ്കുമാഭിഷേകം, ദീപാരാധന, വെടിക്കെട്ട് .