കോതമംഗലം: പുതി​യ ആനക്കൊമ്പ് കേസി​ൽ കോതമംഗലം മാമലക്കണ്ടം സ്വദേശികളായ സുപ്രൻ, സജീവ് എന്നിവർ കൂടി​ പി​ടിയിലായി​. കാൽ കോടി രൂപ വിലവരുന്ന ആനക്കൊമ്പുമായി കഴിഞ്ഞ ദിവസം വനപാലകർ പിടികൂടിയ അടിമാലി പഞ്ചായത്തിലെ വാളറ സ്വദേശികളായ സനോജ് (32) സുനിൽ (45) ബിജു (40) എന്നി​വരുടെ സംഘത്തി​ലെ അംഗങ്ങളാണ് ഇരുവരും.

നേര്യമംഗലം റെയ്ഞ്ച ഓഫീസർ ജോജി ജോൺ, വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷൈജു എ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാബു പി.എ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺ രാജ്, ഉമ്മർ, ദിലീപ് കുമാർ, അഖിൽ സജീവൻ, സനീഷ് എന്നിവരടങ്ങിയ വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.

ആനയുടെ ജഡം കണ്ടെത്താൻ പരിശോധന ആരംഭിച്ചു. ആനക്കൊമ്പ് വാങ്ങാൻ എത്തിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.