കൊച്ചി: കേരള കൗമുദിയുടെ 110 - ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് കൊച്ചി യൂണിറ്റിലെ സീനിയർ ഏജന്റുമാരെ ആദരിക്കുന്ന ചടങ്ങ് ഇന്ന് നടക്കും. കെ.ആർ.പൊന്നപ്പൻ (കരുമാല്ലൂർ) ഉൾപ്പടെയുള്ള മുതിർന്ന ഏജന്റുമാർക്കാണ് ഇന്ന് ആദരവാെരുക്കിയിട്ടുള്ളത്. പത്രാധിപർ കെ.സുകുമാരനിൽ നിന്നും ഏജൻസി സ്വീകരിച്ച പെന്നപ്പന് ഈ രംഗത്ത് 50 വർഷത്തിലേറെ പാരമ്പര്യമുണ്ട്.
സുരേന്ദ്രൻ (അയ്യമ്പിള്ളി), പ്രകാശൻ (ചെറായി), ഉഷ (എടവനക്കാട്), വിശ്വനാഥപ്രഭു (തോപ്പുംപടി), പ്രഭാകരൻ (പറവൂർ), ജോഷി (കുമ്പളങ്ങി) എന്നീ സീനിയർ ഏജന്റുമാർ കൂടി ആദരിക്കപ്പെടുന്ന ചടങ്ങിൽ മൂവാറ്റുപുഴ മേഖലയിൽ നിന്നുള്ള പാലച്ചുവട് ഏജന്റ് എബ്രഹാമിന് പ്രത്യേക ആദരവേകും.
എറണാകുളം പ്രസ് ക്ളബ്ബ് ഹാളിൽ ഇന്ന് വൈകീട്ട് 3 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങിൽ കേരള കൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. സർക്കുലേഷൻ മാനേജർ സി.വി.മിത്രൻ ആമുഖപ്രഭാഷണം നിർവഹിക്കും. ഹെെബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ജി.സി.ഡി.എ. ചെയർമാൻ അഡ്വ.വി. സലീം എന്നിവർ സംബന്ധിക്കും.
ബ്യൂറോ ചീഫ് എം.എസ്. സജീവൻ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ഡെസ്ക് ചീഫ് ടി.കെ. സുനിൽകുമാർ നന്ദി പറയും.