നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ മികച്ച പച്ചക്കറി കർഷകനുള്ള കൃഷിഭവന്റെ അംഗീകാരം ലഭിച്ച എസ്.എൻ.ഡി.പി യോഗം മലായിക്കുന്ന് ശാഖാ പ്രസിഡന്റ് ചന്ദ്രബോസിനും, കുന്നുകര ഗ്രാമപഞ്ചായത്തിലെ കർമ്മസേന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ വനിതാ സംഘം കൗൺസിലർ ഷിബി ചന്ദ്രബോസിനേയും ആലുവ ശ്രീനാരായണ ക്ലബ് ആലുവ പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റുമാരായ കെ.കെ. മോഹനൻ, ആർ.കെ. ശിവൻ എന്നിവർ ചേർന്ന് ആദരിച്ചു.