കൊച്ചി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് വി ഫോർ പീപ്പിൾ പാർട്ടി കൊച്ചി മണ്ഡലം പ്രവർത്തകർ ഫോർട്ടുകൊച്ചി കുന്നുംപുറം ജംഗ്ഷനിൽ നിന്നും മട്ടാഞ്ചേരി മിനർവ ജംഗ്ഷനിലേക്ക് ടയർ ഉരുട്ടി പ്രതിഷേധിച്ചു. റാലി വി ഫോർ പീപ്പിൾ പാർട്ടി കാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാൻ ഉദ്ഘാടനം ചെയ്തു.ഷക്കീർ അലി, ഓസ്​റ്റിൻ ബ്രൂസ്, വിജേഷ് വേണുഗോപാൽ, നിയാസ്, സനാതന പൈ, കെ.ബി. ജോൺ ജോളി, ശ്രീകാന്ത് കീഴെമഠത്തിൽ, വിൽഫ്രഡ് സി. മാനുവൽ എന്നിവർ സംസാരിച്ചു.