roshan
കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിലെ റോഷൻ മെമ്മോറിയൽ ലൈബ്രറിയുടെ രണ്ടാം വാർഷികം മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. ജവഹരിനാരായണൻ, ശ്രീജിത്ത്, ആന്റണി പൈനുതറ, മാലിനി കുറുപ്പ്, അഞ്ജന, മധു എടനാട്ട്, എ.കെ. ഗംഗാധരൻ, ടി.എൻ. രാജീവ്, കെ.കെ. മാധവൻ, പി.വി. സാംബശിവൻ എന്നിവർ സമീപം

കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ റോഷൻ മെമ്മോറിയൽ ലൈബ്രറിയുടെ രണ്ടാം വാർഷികം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേയറെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീജിത്ത്, കൗൺസിലർമാരായ ആന്റണി പൈനുതറ, മാലിനി കുറുപ്പ്, അഞ്ജന, മുൻ കൗൺസിലർമാരായ പി.ഡി. മാർട്ടിൻ, ടി.കെ. പത്മനാഭൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മധു എടനാട്ട്, എ.കെ. ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ടി.എൻ. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ സ്വാഗതവും ട്രഷറർ പി.വി. സാംബശിവൻ നന്ദിയും പറഞ്ഞു.