dharna
പെട്രോളിയം, പാചകവാതക വില വർദ്ധനവിനെതിരേ റാക്കോ ജില്ലാ കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ബി.എസ്.എൻ.എൽ ആഫീസിന് മുൻപിൽ നടത്തിയ മുട്ടിന്മേൽ പ്രതിഷേധ ധർണ റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു. കുമ്പളം രവി, ജോൺ തോമസ്, മൈക്കിൾ കടമാട്ട്, കെ.എം. രാധാകൃഷ്ണൻ ,സി ചാണ്ടി ,പി.ഡി. രാജീവ്, കെ.കെ. വാമലോചനൻ, മുഹമ്മദ് കമറാൻ ,ശ്രീകുമാർ മട്ടാഞ്ചേരി അൻസാർ,പി.വി. പാപ്പച്ചൻ എന്നിവർ സമീപം

കൊച്ചി: പെട്രോളിയം, ഇന്ധന, പാചകവാതക വിലവർദ്ധനവ് നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.

പെട്രോളിയം പാചകവാതക വിലവർദ്ധനവിനെതിരെ റാക്കോ ജില്ലാ കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ബി.എസ്.എൻ.എൽ ആഫീസിന് മുൻപിൽ നടത്തിയ മുട്ടിന്മേൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് ജോൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി മൈക്കിൾ കടമാട്ട്, സി. ചാണ്ടി, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, പി.ഡി. രാജീവ്, മുഹമ്മദ് കമറാൻ, അൻസാർ കറുകപ്പള്ളി, പി.വി. പാപ്പച്ചൻ, ശ്രീകുമാർ മട്ടാഞ്ചേരി, വേണു കറുകപ്പള്ളി എന്നിവർ പ്രസംഗിച്ചു.