കൊച്ചി: കൊവിഡ് പ്രതിസന്ധി ബിസിനസ്, തൊഴിൽ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയതായി ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റും ജെ.കെ പേപ്പർ സി.എം.ഡിയുമായ ഹർഷ് പാതി സിംഘാനിയ പറഞ്ഞു. കൊവിഡിന് ശേഷം പുതിയ തൊഴിൽ സംസ്‌കാരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) മാനേജ്‌മെന്റ് വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.എം.എ ഡയറക്ടർ ജനറൽ രേഖ സേത്തി വിശിഷ്ടാതിഥിയായി. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോമോൻ കെ. ജോർജ്, എസ്. രാജ്‌മോഹൻ നായർ, ജിബു പോൾ, നിർമല ലില്ലി തുടങ്ങിയവർ പ്രസംഗിച്ചു.