കളമശേരി : പ്രളയ ദുരിതമനുഭവിച്ച ഏലൂർ കിഴക്കുംഭാഗം കൂട്ടുങ്കൽ വീട്ടിൽ താമസിക്കുന്ന അറുമുഖന് ഏലൂർ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. ഏലൂർ കിഴക്കുംഭാഗത്ത് നടന്ന ചടങ്ങിൽ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അറുമുഖന് താക്കോൽ ദാനം നടത്തി. മുസ്ലിം ലീഗ് ഏലൂർ മുനിസിപ്പൽ പ്രസിഡന്റ് പി.എം.അലി അദ്ധ്യക്ഷത വഹിച്ചു. എ.ഡി. സുജിൽ, റവ. ഫാദർ സാജൻ പടിയാരം പറമ്പിൽ, മാഹിൻ കെ.എ, പി.എം.അയ്യൂബ് ആദ്യഭവനം ലഭിച്ച ഡൊമിനിക്ക് പയ്യപ്പിള്ളി, ഷാജഹാൻ കവലയ്ക്കൽ എന്നിവർ സംസാരിച്ചു.