അങ്കമാലി:തുറവൂർ ഗ്രാമപഞ്ചായത്ത് 2021 - 2022 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്കും മൃഗപരിപാലനത്തിനും ജലസേചന പദ്ധതിക്കും മുൻതൂക്കം കൊടുത്തുകൊണ്ടാണ് ബഡ്ജറ്റ് അവതരിപ്പിച്ചത് . ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ കാൻസർ രോഗികൾക്കും കിഡ്നി രോഗികൾക്കും കിടപ്പ് രോഗികൾക്ക് മരുന്ന് നൽകുന്നതിനും മാനസികവും ശാരീരികവുമായ വൈകല്യവും ഉള്ളവർക്ക് സ്കോളർഷിപ്പും നൽകുന്നതിനും തുക വകയിരുത്തിട്ടുണ്ട് .വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു.