കൊച്ചി: രണ്ടു പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 15,16 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി യു.എഫ്.ബി.യു ജില്ലയിൽ പ്രകടനം നടത്തി. എ.ഐ.ബി.ഇ.എ സംസ്ഥാന ട്രഷറർ പി. ജയപ്രകാശ് ഉദ്ഘാടന ചെയ്തു. ജില്ലാ സെക്രട്ടറി പി.ആർ. സുരേഷ്, നേതാക്കളായ വിനു മോഹൻ, സുമേഷ്, സെക്രട്ടറി കെ.എസ്. രമ, കെ.സി. സാജു, കൃഷ്ണകുമാർ, സന്ദീപ് നാരായണൻ, വെങ്കിടകൃഷ്ണൻ, കലാധരൻ, അനീഷ്, കെ.പി രാജീവ്, കെ.പി സുശീൽ കുമാർ എന്നിവർ പങ്കെടുത്തു.