കൂത്താട്ടുകുളം: മണ്ണത്തൂർ വല്ല്യേത്ത് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം എം.വി.ഐ.പി. ഓലിയപ്പുറം മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ കനാൽ കട്ട് ആൻഡ് കവർ ഉദ്ഘടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാ മുരളീധരകൈമളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ അഡ്വ:അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അശാ സനൽ, ബ്ളോക്ക് പഞ്ചായത്ത് അംഗം ലളിതാ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിതാ ബേബി, സുനി ജോൺസൺ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.സി. തോമസ്,ഷൈജു മടക്കാലി, സിബി ജോസഫ്, ക്ഷേത്രം കാര്യദർശി വി.എസ്. ഹരിദാസ്,വാർഡ് അംഗം ആതിര സുമേഷ്, കെ.വി. കിഷോർ എന്നിവർ സംസാരിച്ചു.