 
കൊച്ചി: സ്‌കൂൾ പാചക തൊഴിലാളികളെ കണ്ടിജൻസി ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ് ) കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ധർണ ഉദ്ഘാടനം ചെയ്തു.
സർക്കാർ അനുവദിച്ച ശമ്പള വർദ്ധനവിന്റെ മുഴുവൻ കുടിശിക തുകയും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കലം തലയിൽ കമഴ്‌ത്തിയാണ് തൊഴിലാളികൾ ധർണയിൽ പങ്കെടുത്തത്.
യൂണിയൻ ജനറൽ സെക്രട്ടറി ജി. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ തേറമ്പിൽ, ബാബു തണ്ണിക്കോട്, എം. എൽദോസ്, സിജി സജീവ്, കെ.എസ്. ജോഷി, ബിന്ദു ജോസ ലളിതാ മാറാടി എന്നിവർ സംസാരിച്ചു.