kklm
ജലജീവൻ മിഷന്റെ ഭാഗമായി നല്കുന്ന കുടിവെള്ള കണക്ഷനുകളുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷന്റെ ഭാഗമായി നല്കുന്ന കുടിവെള്ള കണക്ഷനുകളുടെ ഉദ്ഘാടനം രണ്ടാം വാർഡിലെ വണ്ടാനം കോളനിയിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലുള്ള 1200 കുടുംബങ്ങൾക്കാണ് ഇതിലൂടെ ഗാർഹിക കണക്ഷൻ ലഭ്യമാകുന്നത്. കൂടാതെ പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും സ്കൂളുകൾക്കും പദ്ധതിയിലുൾപ്പെടുത്തി കണക്ഷൻ നൽകും. അതോടൊപ്പം സ്വന്തമായി കുടിവെള്ള കണക്ഷൻ ഉള്ള അങ്കണവാടികളിൽ ചെറുകിട ജല ശുദ്ധീകരണ സംവിധാനവും ഇതിലൂടെ സ്ഥാപിക്കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർലി ജോസ്, വാർഡ് അംഗം ജിനി ജിജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോജിന് ജോൺ, വാർഡ് അംഗങ്ങളായ മോളി എബ്രഹാം,എം.പി ജോസഫ്, സുചിത സദൻ,കെ.ജി ഷിബു, രാജു തുരുത്തേൽ, റോയി വർഗീസ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാബു തോമസ്, അസിസ്റ്റന്റ് എൻജിനീയർ സിനു പൗലോസ്, ആഗ്രോ ഇൻഡസ്ട്രീസ് റീജണൽ എൻജിനീയർ അരുൺ എന്നിവർ പങ്കെടുത്തു.