കാലടി: കാഞ്ഞൂർ ഹരിജൻ മഹിള വെൽഫെയർ ലൈബ്രറിയുടെ 44 -ാമത് വാർഷികവും എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയികളെ അനുമോദിക്കലും, ജനകീയ വികസന വിജ്ഞാനോത്സവും നടത്തി. വി.കെ.അശോകന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിൻസി ജോയ് വി.പി.ഉണ്ണികൃഷ്ണൻ, അംബിക എന്നിവർ ചേർന്ന് പുരസ്കാര വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ. ജാനകി, പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ എ.എ.സന്തോഷ്, കിങ്ങിണി ശ്യാം ,എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ നടന്നു.