 
അങ്കമാലി: ചാലിൽചിറയെ വിനോദസഞ്ചാരകേന്ദമായി വികസിപ്പിക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 35 ലക്ഷം രൂപ മുടക്കി നടത്തിയ സൗന്ദര്യവത്കരണ പദ്ധതി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ജലസ്രോതസായ ചാലിൽചിറയ്ക്ക് ഒരേക്കർ വിസ്തീർണമുണ്ട്. ചിറയുടെ നാലുവശവും ബണ്ടുയർത്തി കൈവരികൾ സ്ഥാപിച്ച് നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. ചിറയിലേക്കുള്ള റോഡ് കട്ടവിരിച്ച് ഗതാഗത യോഗ്യവുമാക്കിയിട്ടുണ്ട്.