semi
കോർപ്പറേഷന്റെ വികസന സെമിനാർ ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കോർപ്പറേഷൻ ജനകീയാസൂത്രണ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ടൗൺഹാളിൽ നടന്ന വികസന സെമിനാർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. എം. അനിൽകൂമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ചെയർമാന്മാരായ ഷീബാലാൽ, ടി.കെ. അഷറഫ്, സുനിത ഡിക്‌സൺ, സനിൽമോൻ, അഡ്വ. പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ, സെക്രട്ടറി എ.എസ്. നൈസാം തുടങ്ങിയവർ സംസാരിച്ചു.