 
മൂവാറ്റുപുഴ: ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ കൂടുതൽ സുഗമവും ഫലപ്രദവുമായ പഠനം ഉറപ്പ് വരുത്തുന്നതിന് സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന ശ്രദ്ധേയമായ പരിപാടിയായ ലാബ് @ഹോം കുട്ടികൾക്ക് സ്വയംപഠനം നടത്തുന്നതിനുള്ള പഠനകിറ്റ് വിതരണം ചെയ്തു .പഠന കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. പേഴക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അൻസിലയുടെ തട്ടുപറമ്പിലെ വസതിയിലെത്തിയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പഠനകിറ്റ് നൽകിയത്. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രൊജക്ട് കോർഡിനേറ്റർ ഉഷ മാനാട്ട്, ജില്ല പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ്, പഞ്ചായത്ത് മെമ്പർമാരായ നെജി ഷാനവാസ്,സാജിദ ടീച്ചർ , ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ആനി ജോർജ് ,ട്രെയിനർമാരായ ബെന്നി തോമസ്,ഹഫ്‌സ,പി.ടി.എ അംഗങ്ങളായ ബഷീർ,ബൈജു,സ്കൂൾ അദ്ധ്യാപിക ജ്യോതി എന്നിവർ സംസാരിച്ചു. ലഘുപരീക്ഷണം ,പഠനോപരണങ്ങളുടെ പ്രദർശനം നടത്തി.