കാലടി: മഞ്ഞപ്ര പഞ്ചായത്തിലെ ബാല തരംഗത്തിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്ലാസ് നടത്തി. വെറ്റിനറി ആശുപത്രി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ഇടശ്ശേരി അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൻ സുനിത, വാർഡുമെമ്പർമാരായ സൗമിനി ശശീന്ദ്രൻ, ജേക്കബ്ബ് മഞ്ഞളി, സീന മാർട്ടിൻ ,സിജു ഈരാളി, ബൈജു കോളാട്ടുകുടി തുടങ്ങിയവർ സംസാരിച്ചു. അഡ്വ:ചാർളി പോൾ കുട്ടികൾക്ക് ക്ലാസെടുത്തു.