marayil-temple
കൊടുവഴങ്ങ മാരായിൽ ഭഗവതി ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റുന്നു.

ആലങ്ങാട്: കൊടുവഴങ്ങ എസ്.എൻ.ഡി.പി ശാഖായോഗം മാരായിൽ ഭഗവതി ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടേയും ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കലശാഭിഷേകം, വിശേഷാൽപൂജ, ഗുരുമണ്ഡപത്തിൽ ഗുരുപൂജ എന്നിവ നടന്നു. 25വരെ രാവിലെയും വൈകിട്ടും മഹോത്സവ ചടങ്ങുകൾ നടക്കും. മഹോത്സവദിനമായ 26ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, വൈകിട്ട് മൂന്നിന് പകൽപ്പൂരം, ഏഴിന് ദീപക്കാഴ്ച, രാത്രി ഒമ്പതിന് താലം വരവ്, പതിനൊന്നിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 27ന് വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്, തിരിച്ചുവരവ്, ഇരുപത്തിയഞ്ച് കലശാഭിഷേകം, രാത്രി പത്തിന് വലിയ കുരുതിതർപ്പണത്തിനു ശേഷം കൊടിയിറങ്ങും.