മൂവാറ്റുപുഴ: 'വീണ്ടെടുക്കാം നവകേരളത്തിന്റ പൊതു വിദ്യാഭ്യാസം' എന്ന പ്രമേയത്തിൽ കെ.എസ്.ടി.യു (കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ) സംസ്ഥാന കമ്മിറ്റി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് ഇന്ന് രാവിലെ 9.30 ന് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ സ്വീകരണം നൽകും. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അബ്ദുള്ള വാവൂർ ക്യാപ്ടനും, ജനറൽ സെക്രട്ടറി അബ്ദുൾ കരീം പടുകുണ്ടിൽ വൈസ് ക്യാപ്ടനുമായ ജാഥക്ക് ജില്ലാ തല സ്വികരണം പേഴക്കാപ്പിള്ളിയിൽ നൽകും . സ്വീകരണ സമ്മേളനം എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ തുടങ്ങിയവർ സംസാരിക്കും.