deen
ഇടുക്കികേയർഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബിൽഡേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ സെന്ററിന്റെ സഹായത്തോടെ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാനം സിനിമാ താരം സലീം കുമാറും,ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പി ചെയർമാനായിട്ടുള്ള ഇടുക്കി കേയർഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബിൽഡേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ സെന്ററിന്റെ സഹായത്തോടെ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാനം സിനിമാ താരം സലീം കുമാർ നിർവഹിച്ചു. മടക്കത്താനം മറയംകോട്ട് ബെന്നിയുടെ കുടുംബത്തിനാണ് എം.പി.യുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയത്. ഡീൻ കുര്യാക്കോസ് എം.പി.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ കോ.ഓർഡിനേറ്റർ സമീർ കോണിക്കൻ,ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ജോസ് പെരുംമ്പിള്ളിക്കുന്നേൽ, ടോമി തന്നിട്ടമാക്കൽ, ബിൽഡേഴ്‌സ് അസോസിയേഷൻ, മൂവാറ്റുപുഴ സെന്റർ, ചെയർമാൻ സാബു ചെറിയാൻ, ട്രഷറർ ഷാജി പി.സി, മുൻ ചെയർമാൻ രാജേഷ് മാത്യു, കമ്മിറ്റി അംഗം, പെലിക്‌സി കെ.വർഗീസ്, മുൻ സ്റ്റേറ്റ് ചെയർമാൻ പോൾ കൊച്ചുമുട്ടം, ജോർഡി.കെ.എബ്രാഹം എന്നിവർ സംസാരിച്ചു. സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തിയാക്കിയ കരാറുകാൻ വർഗീസ് ഇന്നസെന്റിന് സാബു ചെറിയാൻ ഉപഹാരം നൽകി ആദരിച്ചു.