കൊച്ചി: കേരളത്തിന്റെ വികസന സാദ്ധ്യതകളെ വിലയിരുത്തുന്ന പഠനശിബിരം പി.ഒ.സിയിൽ ആരംഭിച്ചു. കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി അല്മായ കമ്മിഷൻ ചെയർമാൻ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും.