 
മൂവാറ്റുപുഴ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ സംരക്ഷണവും പരിരക്ഷയും പരിഷ്കൃത സമൂഹത്തിന്റെ കടമയെന്ന് നാഷണൽ ട്രസ്റ്റ് കേരള ഘടകംചെയർമാൻ ഡി ജേക്കബ്ബ് പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് ഒരു ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്ന നിരാമയ ഇൻഷ്വറൻസ് സ്കീമിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി.ജേക്കബ്ബ്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്,അംഗങ്ങളായ രമാ രാമകൃഷണൻ, സിബിൾ സാബു , ,സാറാമ്മ ജോൺ, അഡ്വ. ബിനി ഷൈമോൻ ,റീന സജി, റിയാസ് ഖാൻ, ഓ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.