പറവൂർ: നിയന്ത്രണം വിട്ടകാർ എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി. അപകടത്തിൽ ഓട്ടോ ഡ്രൈവർ കരിങ്ങാംതുരുത്ത് വടക്കുംതറ വീട്ടിൽ ശ്രീധരൻ മകൻ സാബു (48)ന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറരയോടെ ദേശീയപാത 66ൽ തെക്കേനാലുവഴിക്കും സമീപത്താണ് അപകടം. എറണാകുളം ഭാഗത്തു നിന്നും വന്ന കാറി ഓട്ടോറിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു. സമീപത്തുള്ള തിരുവാതിരയിൽ ഹരികുമാറിന്റെ വീടിന്റെ മതിൽ തകർന്നിട്ടുണ്ട്. കൂനമ്മാവ് സ്റ്റാന്റിലെ ഓട്ടോറിക്ഷയാണ്. പറവൂരിൽ യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു. ആലപ്പുഴ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. രണ്ട് സ്ത്രീകളടക്കം നാലു പേരുണ്ടായിരുന്നു. ഇവർക്ക് പരിക്കുകളില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് ഇടയായതെന്നാണ് നിഗമനം.