പുതുമകളോടെ കൊച്ചി ബഡ്‌ജറ്റ്
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ താറുമാറായ ഇഗവേണൻസ് പ്രതിസന്ധിക്ക് ആറു മാസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് എൽ.ഡി.എഫ് ഭരണസമിതിയുടെ കന്നി ബഡ്‌ജറ്റ് വാഗ്‌ദാനം. ബഡ്‌ജറ്റ് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അവതരിപ്പിച്ച ബഡ്ജറ്റ്
874.76 കോടിയുടെ ചെലവും 37.23 കോടിയുടെ മിച്ചവും പ്രതീക്ഷിക്കുന്നതാണ്.
പ്രധാന നിർദ്ദേശങ്ങളും വകയിരുത്തലുകളും
ഇ ഗവേണൻസ് : രണ്ട് കോടി
കൊച്ചി മാസ്റ്റർ പ്ലാൻ : 20 ലക്ഷം
ആസ്ഥാന മന്ദിരം : 30കോടി
ഫോർട്ട് കൊച്ചി ഓഫീസ് : ഒരു കോടി
ആസ്തി മേൽനോട്ടം: 10ലക്ഷം
വാണിജ്യ സമുച്ചയ നിർമ്മാണം: രണ്ടുകോടി
മട്ടാഞ്ചേരി, ഇടക്കൊച്ചി, പള്ളുരുത്തി, വടുതല വികസനം : 30 കോടി
റോ റോ സർവീസ് കാര്യക്ഷമമാക്കൽ : 250 കോടി
ഖരമാലിന്യ നിർമാർജ്ജനം : 20 കോടി
കളിപ്പാട്ട നിർമാണം : 15 ലക്ഷം
സിവറേജ് മാലിന്യ നിർമാർജനം : 65 കോടി
കൊതുക് നിവാരണം : 10 കോടി
കായൽ കനാൽ തീര സംരക്ഷണം : 56 കോടി
പത്മസരോവരം : 9 കോടി
കുടിവെള്ള വിതരണം : 60 കോടി
വായുമലിനീകരണ നിയന്ത്രണം : 10 ലക്ഷം
വിവര സാങ്കേതിക സംവിധാനം : 20 ലക്ഷം
ഹരിത ഇടങ്ങൾക്ക് : 10 ലക്ഷം
കാവുകളുടെ സംരക്ഷണം : 10 ലക്ഷം
പക്ഷി സങ്കേത സംരക്ഷണം : 20 ലക്ഷം
കൊച്ചി ബയോഡൈവേഴ്‌സിറ്റി പാർക്ക് : 25 ലക്ഷം
തെരുവോര വൃക്ഷ പരിപാലനം : 10 ലക്ഷം
ഡോക്ടർ അറ്റ് ഹോം : 10 കോടി
വിദ്യാഭ്യാസ സ്‌കോളർഷിപ്പ് : 5 കോടി
അങ്കനവാടി നവീകരണം : 5 കോടി
കൊച്ചി മാരത്തൺ : 2 കോടി
ലൈബ്രറികളുടെ ആധുനികവത്കരണം : 70 ലക്ഷം
ടൂറിസം വികസനം : 5 കോടി
ഫൈൻ ആർട്‌സ് അവന്യൂ :10 ലക്ഷം
സാംസ്‌കാരിക കൊച്ചി : 20 ലക്ഷം
ജി. സ്മാരകം : 1 കോടി
സാംസ്‌കാരിക സമുച്ചയം: ഒരു കോടി
പട്ടികജാതി ക്ഷേമം : 7 കോടി
പട്ടിക വർഗ ക്ഷേമം : 1.8 കോടി
സ്വയംതൊഴിൽ പദ്ധതി :10 ലക്ഷം
ക്രൈസിസ് മാനേജുമെൻറ് : 45 ലക്ഷം
കുടുംബശ്രീ ലിങ്കേജ് വായ്പ : 3 കോടി
നൈപുണ്യ പരിശീലനം : 38 ലക്ഷം
അഭയ കേന്ദ്ര പുനരുദ്ധാരണം : ഒരു കോടി
ആർ.എ.വൈ ഫ്ളാറ്റ് നിർമാണം : 21 കോടി
എംപ്ലോയ്‌മെൻറ് സെന്റർ : 20 ലക്ഷം
കാർഷിക ഹബ്ബ് : 2 കോടി
അറവുശാല പുനർ നിർമാണം : 1 കോടി
ശ്മശാനങ്ങളുടെ നവീകരണം : 50 ലക്ഷം
തെരുവുനായ നിയന്ത്രണം : 30 ലക്ഷം
പശ്ചിമകൊച്ചിക്ക് കൈനിറയെ
കൊച്ചി: കൊച്ചിയുടെ സാമ്പത്തിക പൈതൃക സാംസ്കാരിക കേന്ദ്രമായ മട്ടാഞ്ചേരിയുടെ വികസനത്തിനും ശാസ്ത്രീയ പരിപാലനത്തിനും വൈവിദ്ധ്യങ്ങളായ പദ്ധതികളാണ് ബഡ്ജറ്റിൽ. 30 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ഹൈപവർ ടെക്കിനിക്കൽ കമ്മിറ്റിയും വിശദമായ ടൗൺ പ്ലാനിംഗ് സ്‌കീമും രൂപവത്കരിക്കും. മട്ടാഞ്ചേരിയിൽ തിങ്ങിപ്പാർക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ സംസ്‌കാര സംരക്ഷണം, ബസാർ റോഡ്, ജ്യൂ ടൗൺ റോഡ്, ജ്യൂ സ്ട്രീറ്റ്, പാലസ് റോഡ്, ചെറളായി റോഡ്, ഗുജറാത്തി റോഡ് എന്നീ ചരിത്ര പ്രദേശങ്ങളും അതിന്റെ പരിസരത്ത് ജീവിക്കുന്ന സമൂഹത്തിന്റെയും സംരക്ഷണത്തിന് ഊന്നൽ നൽകും. ഉടൻ രൂപവത്കരിക്കും. ഒൻപത് റോഡുകൾ സ്മാർട്ടാകും സ്മാർട്ട് മിഷന്റെ നേതൃത്വത്തിൽ ഒൻപത് റോഡുകളും സ്മാർട്ടാകും. എബ്രഹാം മടമാക്കൽ റോഡ്, ഡി.എച്ച്. റോഡ്, ജോസ് ജംഗ്ഷൻ മുതൽ സൗത്ത് റെയിൽവെ സ്റ്റേഷൻ വരെയുള്ള റോഡ്, ബസാർ റോഡ്, കെ.ബി. ജേക്കബ് റോഡ്, അമരാവതി റോഡ്, ബെല്ലൂർ റോഡ്, റിവർ റോഡ്, കൽവത്തി റോഡ് എന്നിവയാണിവ. സഹോദരൻ അയ്യപ്പൻ റോഡ്, കെ.പി. വള്ളോൻ റോഡ്, തമ്മനം പല്ലേപ്പടി റോഡ്, ഗോശ്രീ മാമംഗലം റോഡ്, പള്ളുരുത്തി പാരലൽ റോഡ്, എളമക്കര റോഡ്, സുഭാഷ് ചന്ദ്രബോസ് റോഡ് എന്നിവയും നവീകരിക്കും. വൈറ്റില മുതൽ ഇടപ്പള്ളിവരെയുള്ള എൻ.എച്ച് ബൈപ്പാസ് സൗന്ദര്യവത്കരിക്കും. ബഡ്ജറ്റ് നിരാശജനകം: ബി.ജെ.പി കൊച്ചി: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പദ്ധതികളല്ലാതെ പുതിയ വികസന പദ്ധതികളൊന്നും വിഭാവനം ചെയ്യാത്ത ബഡ്ജറ്റാണിതെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ആരോപിച്ചു. നഗരവികസനം,തൊഴിൽ സംരംഭങ്ങൾ, മാലിന്യ നിർമ്മാർജ്ജനം,കൊതുക് നശീകരണം എന്നിവയിൽ പുതിയ പദ്ധതികൾ പ്രതീക്ഷിച്ചുവെങ്കിലും നിരാശയാണ് ഫലം. എല്ലാവർക്കും വീട് എന്ന് മേയറും ഡെപ്യൂട്ടി മേയറും ആവർത്തിക്കുന്നുണ്ടെങ്കിലും ലൈഫ് മിഷൻ അപേക്ഷകർക്കായി സ്ഥലം വാങ്ങുന്നതിനുള്ള നടപടിയോ ഇതിന് ആവശ്യമായ തുക മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. കോർപ്പറേഷന് ഏറ്റവും കൂടുതൽ പദ്ധതികൾ അനുവദിച്ച പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്രമന്ത്രി സഭയിലെ അംഗങ്ങളെ ബഡ്ജറ്റിൽ പരാമർശിക്കാത്തതിലും അദ്ദേഹം പ്രതിഷേധിച്ചു. ആവർത്തനമെന്ന് യു.ഡി.എഫ് കൊച്ചി: എൽ.ഡി.എഫിന്റെ ബഡ്ജറ്റ് മുൻ യു.ഡി.എഫ് ഭരണസമിതികളുടെ ആവർത്തനം മാത്രമാണെന്ന് പ്രതിപക്ഷ നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കോർപ്പറേഷൻ 243 കോടിയുടെ കടബാദ്ധ്യതയിലാണെന്ന് പറഞ്ഞ ഭരണസമിതി ബഡ്ജറ്റിൽ അതിന് വിരുദ്ധമായ കണക്കുകളാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ചൂണ്ടിക്കാട്ടി. പല നിർദ്ദേശങ്ങൾക്കും വ്യക്തയില്ലെന്നും അധികവും സ്മാർട്ട് സിറ്റിയുടെ പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. ദിശാബോധമുള്ള ബഡ്ജറ്റ്: മേയർ കൊച്ചി: എല്ലാവർക്കും റേഷൻ, എല്ലാവർക്കും വീട് ,ഓരോ വീടിനും ഡോക്‌ടറുടെ സേവനം എന്നിങ്ങനെ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഗുണകരമായ മാറ്റം വരുത്തുന്ന ദിശാബോധമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് മേയർ അഡ്വ.എം.അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ ഭരണസമിതികൾ പ്രഖ്യാപിച്ചു എന്നതുകൊണ്ടു മാത്രം പിന്നീട് ആ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണം എന്ന നയം ഈ കൗൺസിലിനില്ലെന്നും നടപ്പാക്കാൻ കഴിയാതെ പോയ പദ്ധതികൾ തുടരുമെന്നും മേയർ വ്യക്തമാക്കി. ഗുരു ദർശനം പ്രഭാഷണ പരമ്പര കൊച്ചി: ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും അടിസ്ഥാനമാക്കിയും നവോത്ഥാനമൂല്യങ്ങളെ കേന്ദ്രീകരിച്ചുമുള്ള ഒരു പ്രഭാഷണ പരമ്പര ആരംഭിക്കുമെന്ന് ബഡ്ജറ്റിൽ നിർദ്ദേശം. നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം പേറുന്ന കൊച്ചിക്ക് സ്വന്തമായൊരു സാംസ്കാരിക നയം തയ്യാറാക്കും. കൊച്ചിയുടെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന പണ്ഡിറ്റ് കറുപ്പൻ, എം.കെ.അർജ്ജുനൻ മാസ്റ്റർ, എന്നിവരുടെ പേരിൽ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിലേക്കായി ഈ സാമ്പത്തിക വർഷം ഒരു കോടി രൂപ ബഡ്ജിറ്റിൽ നീക്കിവച്ചു.