pocsocourt
മൂവാറ്റുപുഴയിൽ ആരംഭിക്കുന്ന സ്ഥിരം പോക്സോ കോടതിയുടെ പ്രവർത്തനോദ്ഘാടനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സംസ്ഥാനത്തെ സ്ഥിരം പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചു. പോക്സോ കോടതിയുടെ ഉദ്ഘാടനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.റ്റി. രവികുമാർ നിർവഹിച്ചു. ഉദ്ഘാടനയോഗത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയും നിയുക്ത ഹൈകോടതി ജഡ്ജിയുമായ ഡോ. കൗസർ ഇടപ്പകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജഡ്ജി കെ.എൻ. പ്രഭാകരൻ, സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്.കെ.അനിൽകുമാർ , ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോണി മെതിപ്പാറ, അഡ്വ. ജോഷി ജോസഫ്, അഡ്വ. റ്റിഗ്ഗിൻസ് ജോർജ്ജ്, കെ.എം.ജോസഫ് എന്നിവർ പ്രസംഗിച്ചു.