പറവൂർ: കാർഷിക - ആതുരസേവനത്തിന് ഊന്നൽ നൽകി വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അവതരിപ്പിച്ചു. എല്ലാ വീട്ടിലും പച്ചക്കറി കൃഷി ഒരു വീട്ടിൽ അത്യുത്പാദന ശേഷിയുള്ള ഒരു തെങ്ങിൻ തൈ, കരനെൽകൃഷി എന്നിങ്ങനെ കാർഷിക മേഖലയിൽ 30.25 ലക്ഷം, ഹൈസ്ക്കൂൾതലം മുതൽ ഉന്നത വിദ്യാഭ്യാസതലം വരെ പഠിക്കുന്ന മാരകരോഗമുള്ള വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി ലാപ്ടോപ്പ്, കമ്പ്യൂട്ടർ മുതലായ പഠനോപകരണങ്ങൾക്കായി 45ലക്ഷം രൂപ, സഞ്ചരിക്കുന്ന പരിശോധന ലാബ് ഡയാലിസിസ്സ് സെന്റർ എന്നിവ ഉൾപ്പെടെ ആർദ്രം പദ്ധതിക്ക് 45ലക്ഷം രൂപ, തൊഴിലുറപ്പ് മേഖലയ്ക്ക് 40ലക്ഷം രൂപയും, എസ്.സി എസ്.ടി വിഭാഗത്തിന് 35.65 ലക്ഷം, കളിസ്ഥലം,കായിക ഉത്സവം എന്നിവയ്ക്കായി 8ലക്ഷം രൂപ, വായനശാലകൾക്ക് 4.5ലക്ഷം രൂപ, ശ്മാശാനത്തിന് 50 ലക്ഷം, ലൈഫ് ഭവന പദ്ധതിക്ക് 2കോടി, മാലിന്യ സംസ്കരണത്തിന് 54ലക്ഷം, കൊട്ടുവള്ളിക്കാട്, വാവക്കാട്, ചെട്ടിക്കാട് - കുഞ്ഞിത്തൈ പാലത്തിന് അപ്രോച്ച് റോഡ് സ്ഥലം എടുക്കുന്നതിന് 98 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്വക്ഷത വഹിച്ചു. 23ന് ബഡ്ജറ്റ് ചർച്ച നടക്കും.