കൊച്ചി: കേരളകൗമുദി ദിനപ്പത്രത്തിന്റെ 110-ാം വാർഷികത്തിന്റെയും കൊച്ചി യൂണിറ്റിന്റെ 100-ാം വാർഷികത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായി മുതിർന്ന ഏജന്റുമാരെ ആദരിച്ചു.

എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജി.സി.ഡി.എ. ചെയർമാൻ അഡ്വ. വി. സലിം എന്നിവർ ഏജന്റുമാരെ പൊന്നാട അണിയിച്ച് ഫലകവും ഉപഹാരവും സമ്മാനിച്ചു. സർക്കുലേഷൻ മാനേജർ സി.വി. മിത്രൻ ആമുഖപ്രഭാഷണം നടത്തി. ബ്യൂറോ ചീഫ് എം.എസ്. സജീവൻ സ്വാഗതവും ന്യൂസ് എഡിറ്റർ ടി.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.ചടങ്ങിൽ ഏജന്റുമാരായ കെ.ആർ. പൊന്നപ്പൻ (കരുമാലൂർ), സുരേന്ദ്രൻ (അയ്യമ്പിള്ളി), ഉഷ (എടവനക്കാട്), വിശ്വനാഥപ്രഭു (തോപ്പുംപടി), പ്രഭാകരൻ (പറവൂർ), ജോഷി (കുമ്പളങ്ങി), എബ്രഹാം (പാലച്ചുവട്) എന്നിവരെയാണ് അദരിച്ചത്.

ഡി.ജി.എം (മാർക്കറ്റിംഗ് )റോയ് ജോൺ, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ വി. പുഷ്കരൻ, അമ്പാടി, അജിത്കുമാർ, ലിജിൻ ജോസ്, പ്രത്യേക ലേഖകൻ കെ.പി. രാജീവൻ, ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് തുടങ്ങിയവർ പങ്കെടുത്തു.